Header Ads

  • Breaking News

    പുതുവർഷത്തെ വരവേൽക്കാൻ ഒരുലക്ഷം സ്ത്രീകൾ അണിനിരക്കുന്ന’ഷീ നൈറ്റ് ഫെസ്റ്റിവൽ



    കണ്ണൂർ: പുതുവർഷത്തെ വരവേൽക്കാൻ ഒരുലക്ഷം സ്ത്രീകൾ അണിനിരക്കുന്ന ഷീ നൈറ്റ് ഫെസ്റ്റിവൽ’ സംഘടിപ്പിക്കാൻ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. ഡിസംബർ 31-ന് പയ്യാമ്പലത്താണ് പരിപാടി. ഭക്ഷ്യമേളയും കലാപരിപാടികളും നേരം വെളുക്കുവോളം ഉണ്ടാകും. ജീവിതത്തിന്റെ എല്ലാ തുറകളിൽപ്പെട്ട സ്ത്രീകളെയും അണിനിരത്തും.
    *പട്ടികവർഗ വിദ്യാർഥികൾക്ക് പ്രഭാതഭക്ഷണം*
    ജില്ലയിലെ തിരഞ്ഞെടുത്ത സ്കൂളുകളിലെ പട്ടികവർഗ വിദ്യാർഥികൾക്ക് പ്രഭാതഭക്ഷണം നൽകാൻ പ്രത്യേക പദ്ധതി തയ്യാറാക്കും. എസ്.ടി. മേഖലയിലെ പല കുട്ടികളും പ്രഭാതഭക്ഷണം കഴിക്കാതെയാണ് സ്കൂളുകളിൽ എത്തുന്നതെന്ന് സർവേയിലൂടെ കണ്ടെത്തിയിരുന്നു. ഇതോടെയാണ് മുൻഗണനാക്രമത്തിൽ സ്കൂളുകളുടെ പട്ടിക തയ്യാറാക്കിയത്.കുടുംബശ്രീയാണ് ഇവർക്കാവശ്യമായ ഭക്ഷണം എത്തിക്കുക.
    ജില്ലാ പഞ്ചായത്ത് നടത്തിയ എൻ.ആർ.ഐ. സമ്മിറ്റിന്റെ തുടർ പ്രവർത്തനങ്ങൾ നടത്തും. സമ്മിറ്റിൽ പ്രഖ്യാപിച്ച വിവിധ പദ്ധതികളുടെ ഡി.പി.ആർ. തയ്യാറാക്കും.
    പ്രസിഡന്റ് പി.പി. ദിവ്യയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, സ്ഥിരംസമിതി അധ്യക്ഷരായ വി.കെ. സുരേഷ് ബാബു, കെ.കെ. രത്നകുമാരി, യു.പി. ശോഭ, ടി. സരള, ജില്ലാ പഞ്ചായത്ത് ഫിനാൻസ് ഓഫീസർ കെ.വി. മുകുന്ദൻ എന്നിവർ പങ്കെടുത്തു.

    No comments

    Post Top Ad

    Post Bottom Ad