Header Ads

  • Breaking News

    ഒരേസമയം സൈക്കിളും മൗണ്ടൻ ബൈക്കും ഓടിക്കാം; വ്യത്യസ്തനാകാൻ ഹോണ്ടയുടെ ഇ–സൈക്കിൾ.



     


    വൈദ്യുത സൈക്കിൾ കൺസെപ്റ്റ് അവതരിപ്പിച്ച് ഹോണ്ട. ജപ്പാൻ മൊബിലിറ്റി ഷോയിലായിരുന്നു ഹോണ്ട ഇലക്ട്രിക് ബൈസൈക്കിൾ കൺസെപ്റ്റ് അവതരിപ്പിച്ചത്. ഒരേസമയം സൈക്കിളും മൗണ്ടൻ ബൈക്കും ഓടിക്കുന്നത് ഇതിലൂടെ ആസ്വദിക്കാനാകുമെന്നാണ് ഹോണ്ട അവകാശപ്പെടുന്നത്.ഇ-എംടിബി എന്ന പേരിലാണ് ഇ സൈക്കിൾ ഹോണ്ട എത്തിക്കുക. വെല്ലുവിളികൾ നിറഞ്ഞ മലമ്പാതകളിലൂടെ അനായാസം സൈക്കിൾ ഓടിക്കാൻ കഴിയും. ബ്രോസിന്റെ മിഡ് ഡ്രൈവ് മോട്ടോറാണ് ഹോണ്ട ഇ-എംടിബിയിൽ നൽകിയിരിക്കുന്നത്. ഇ ബൈക്കുകളിൽ ഉപയോഗിക്കുന്ന പല ഭാഗങ്ങളും ഇ-എംടിബിയിൽ ഉപയോഗിച്ചിട്ടുണ്ട്.

    കുത്തനെയുള്ള കയറ്റങ്ങളിലും മറ്റും അനായാസേന ഉപയോഗിക്കാൻ സാധിക്കും വിധമാണ് ഹോണ്ട ഇത് രൂപ കൽപന ചെയ്തിരിക്കുന്നത്. ഡിടി സ്വിസ് എക്‌സ്എം 1700 വീൽ, മാക്‌സിസ് മിനിയോൺ ഡിഎച്ച്എഫ് ടയർ, മുന്നിലും പിന്നിലും ഫോക്‌സ് സസ്‌പെൻഷൻ, ഷിമാനോയുടെ ഹൈഡ്രോളിക് ഡിസ്‌ക് ബ്രേക്ക്, റോക്ഷോക്ക് റീവെർബ് ഡ്രോപ്പർ സീറ്റ് പോസ്റ്റ്, SRAM ഈഗിൾ AXS ഗിയർബോക്‌സ് എന്നിവയാണ് ഹോണ്ടയുടെ ഇ-എംടിബിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad