സിനിമാ ചിത്രീകരണത്തിനിടെ നടന്‍ സൂര്യയ്ക്ക് പരിക്ക്
നായകനാവുന്ന പുതിയ ചിത്രം കങ്കുവയുടെ ചിത്രീകരണത്തിനിടെ നടന്‍ സൂര്യയ്ക്ക് പരിക്ക്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവയുടെ ചിത്രീകരണം ചെന്നൈയിലെ സ്റ്റുഡിയോയില്‍ ധ്രുതഗതിയില്‍ പുരോഗമിക്കുന്നതിനിടെ ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം. ചിത്രീകരണത്തിനിടെ ഒരു റോപ്പ് ക്യാം പൊട്ടി സൂര്യയുടെ തോളിലേക്ക് വീഴുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അദ്ദേഹത്തിന് നിസ്സാര പരിക്കുകളേ ഉള്ളൂവെന്നാണ് സൂചന. എന്നാല്‍ സിനിമയുടെ ഇന്നത്തെ ചിത്രീകരണം നിര്‍ത്തിവച്ചിട്ടുണ്ട്.
No comments
Post a Comment