കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം
കണ്ണൂര്‍: കണ്ണൂര്‍ കളക്ട്രേറ്റിന് സമീപത്തെ നവകേരള വേദിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു.
തിങ്കളാഴ്ച നവകേരള സദസിനിടെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ മര്‍ദിച്ച സംഭവത്തിലായിരുന്നു പ്രതിഷേധം. ഡിസിസി ഓഫീസില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് 500 മീറ്റര്‍ പിന്നിട്ടപ്പോള്‍ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.ഇതിനിടെ പ്രവര്‍ത്തകരും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. വീണ്ടും ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ ചില പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.ഇതിന് പിന്നാലെ പ്രവര്‍ത്തകര്‍ പിന്തിരിയുകയായിരുന്നു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്
No comments
Post a Comment