കണ്ണൂർ വിസി പുറത്ത്- നിയമനം സുപ്രീം കോടതി റദ്ദാക്കി
കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമന കേസിൽ സുപ്രീം കോടതി വിധി പ്രസ്‌താവിച്ചു. വൈസ് ചാൻസലറുടെ പുനർനിയമനം കോടതി റദ്ദാക്കി. വിസിയായി ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിക്കാമെന്ന ഹൈക്കോടതി വിധിയാണ് സുപ്രീം കോടതി റദ്ദാക്കിയത്.
സംസ്ഥാന സർക്കാരിനും കണ്ണൂർ സർവകലാശാലക്കും വൻ തിരിച്ചടിയാണ് ഈ വിധി. പുനർനിയമനത്തിന്
പ്രായപരിധി ചട്ടം ബാധകമല്ലെന്നാണ് സർക്കാർ വാദിച്ചിരുന്നത്.സംസ്ഥാന സർക്കാരിൻ്റെ അനാവശ്യ ഇടപെടൽ ഗവർണറെ ബുദ്ധിമുട്ടിച്ചു. നടന്നത് അട്ടിമറിയാണെന്നും രൂക്ഷ വിമർശനവും കോടതി ഉന്നയിക്കുന്നുണ്ട്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിൻ്റേതാണ് വിധി.
No comments
Post a Comment