ജ്വല്ലറി ഷോറൂമിൽ നിന്നും സ്വർണാഭരണം നഷ്ടപ്പെട്ട സംഭവം; ജീവനക്കാരൻ അറസ്റ്റിൽ
തലശേരി : നഗരത്തിലെ പ്രമുഖ ജ്വല്ലറിയുടെ ഷോറൂമിൽ നിന്നും സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ട കേസിൽ കുറ്റാരോപിതനായ സെയിൽസ്മാനെ പോലിസ് അറസ്റ്റ് ചെയ്തു. പയ്യാവൂർ സ്വദേശി ടിൻത്താണ് (37) അറസ്റ്റിലായത്. കോടതി ഇയാളെ റിമാന്റ് ചെയ്തു. 72 ഗ്രാമോളം വരുന്ന 2 ചെയിനാണ് നഷ്ടപ്പെട്ടിരുന്നത്. എടുത്ത് മാറ്റിയ ആഭരണത്തിന് പകരം സമാന ഡിസൈനിലുള്ള മറ്റൊന്ന് അതേ സ്ഥലത്ത് വച്ചിരുന്നെങ്കിലും തൂക്കത്തിൽ വ്യത്യാസമുണ്ടായിരുന്നു. കണക്കെടുപ്പിൽ ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ഷോറും മാനേജർ അന്വേഷണം നടത്തി. തുമ്പു കിട്ടാതായതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു.
No comments
Post a Comment