Header Ads

  • Breaking News

    നോട്ട് എഴുതി പൂർത്തിയാക്കിയില്ല: എട്ടാം ക്ലാസുകാരിയുടെ കൈ അദ്ധ്യാപകൻ തല്ലിയൊടിച്ചതായി പരാതി, പ്രതിഷേധം



    കണ്ണൂര്‍: എട്ടാം ക്ലാസുകാരിയുടെ കൈ അദ്ധ്യാപകൻ തല്ലിയൊടിച്ചതായി പരാതി. പാച്ചേനി ഗവണ്മെന്റ് ഹൈസ്കൂളിലെ വിദ്യാർത്ഥിനിക്കാണ് ദുരനുഭവം ഉണ്ടായത്.

    നോട്ട് എഴുതി പൂർത്തിയാക്കാത്തതിന് ആണ് കുട്ടിക്ക് മർദ്ദിച്ചനമേറ്റത്. കുട്ടിയുടെ വലതു കൈക്ക് പൊട്ടലുണ്ട്. സഹപാഠികളായ മൂന്നു കുട്ടികളെയും അദ്ധ്യാപകൻ മർദ്ദിച്ചതായി കുട്ടി പറയുന്നു.

    കഴിഞ്ഞ ദിവസം രാവിലെ നടന്ന സംഭവത്തിൽ ഉച്ചയോടെയാണ് സ്കൂൾ അധികൃതർ രക്ഷിതാക്കളെ അറിയിച്ചത്. പരിയാരം ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. സംഭവത്തില്‍ രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തു. സ്കൂൾ അധികൃതരുടെ ഭാഗത്തു നിന്ന് ഗുരുതര പിഴവ് ഉണ്ടായതായി ആരോപിച്ച് യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ സ്കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

    No comments

    Post Top Ad

    Post Bottom Ad