പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തില്ല : മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് പാർക്ക് കരാറുകാരന് എൻഫോഴ്സ്മെന്റ് കാൽ ലക്ഷം രൂപ പിഴയിട്ടു
കണ്ണൂർ:മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലെ സെൻട്രൽ പാർക്കിലെ മാലിന്യസംസ്കരണം കൃത്യമായി നടത്താത്തതിനെത്തുടർന്ന് പാർക്ക് നടത്തിപ്പുകാരന് 25,000 രൂപ പിഴചുമത്താൻ ജില്ലാ എൻഫോഴ്സ്മെന്റ് പഞ്ചായത്തിന് നിർദേശം നൽകി.
ജൈവ-അജൈവ മാലിന്യങ്ങൾ പാർക്കിൽ ചിതറിക്കിടക്കുന്നരീതിയിലും പാർക്കിനു പിറകിൽ ജൈവ മാലിന്യങ്ങൾ തള്ളാൻ തയ്യാറാക്കിയ കുഴിയിൽ വെള്ളക്കുപ്പികൾ ഉൾപ്പെടെയുളള പ്ളാസ്റ്റിക് മാലിന്യങ്ങൾ ഇട്ടതായും എൻഫോഴ്സ്മെൻറ് കണ്ടെത്തി.
ഒറ്റത്തവണ ഉപയോഗ പേപ്പർ കപ്പുകളും പ്ളേറ്റുകളും പലയിടത്തായി വലിച്ചെറിഞ്ഞനിലയിലായിരുന്നു.കരാർ വ്യവസ്ഥപ്രകാരം മാലിന്യം നീക്കം ചെയ്യേണ്ടത് നടത്തിപ്പുകാരന്റെ ചുമതലയാണെങ്കിലും അത്തരം സംവിധാനങ്ങൾ ഒന്നും പാർക്കിൽ ഏർപ്പെടുത്തിയിരുന്നില്ലെന്ന് അധികൃതർ അറിയിച്ചു. ഇതേ തുടർന്നാണ് കാൽ ലക്ഷം രൂപ പിഴയിട്ടത്.
No comments
Post a Comment