റോഡരികിലെ മണ്ണിടിഞ്ഞ് വീണു ; മയ്യിൽ വില്ലേജ് ഓഫീസ് റോഡിൽ ഗതാഗതം നിരോധിച്ചു
മയ്യിൽ :- വികസന പ്രവൃത്തികൾ നടക്കുന്ന റോഡിന്റെ അരികുവശത്തെ മണ്ണിടിഞ്ഞു വീണത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. മയ്യിൽ വില്ലേജ് ഓഫിസ് റോഡിൽ കാരക്കൂടിലാണ് മണ്ണ് ഇടിഞ്ഞുവീണത്. അപകടാവസ്‌ഥയിൽ തുടരുന്ന റോഡിലൂടെയുള്ള വാഹനഗതാഗതം 20 ദിവസത്തേക്ക് നിർത്തിവച്ചതായി അധികൃതർ അറിയിച്ചു.
റോഡിന്റെ താഴ്ചയിൽ നിന്നു കരിങ്കൽകെട്ടി ഉയർത്തുന്ന പ്രവൃത്തി നടക്കുന്ന മീറ്ററുകളോളം ഭാഗത്താണ് മണ്ണിടിഞ്ഞത്. ഇന്നലെ രാവിലെ തൊഴിലാളികൾ ജോലിക്ക് എത്തിയപ്പോഴാണ് സംഭവം അറിയുന്നത്.
No comments
Post a Comment