Header Ads

  • Breaking News

    ഒന്നാം ക്ലാസ്സുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി



    കൊല്ലം: ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി. കൊല്ലം പൂയപ്പള്ളി കാറ്റാടിയിൽ വച്ചാണ് ഇന്ന് വൈകിട്ട് കുട്ടിയെ കാറിൽ കൊണ്ടുപോയതെന്നാണ് വിവരം. ഒപ്പം ഉണ്ടായിരുന്ന സഹോദരനെ തട്ടി മാറ്റി കൊണ്ടുപോയെന്നാണ് പരാതി. ഹോണ്ട കമ്പനിയുടെ വെള്ള അമേസ് കാറിൽ ആണ് തട്ടിക്കൊണ്ടുപോയത്. 3176 നമ്പറിലുള്ള കാറിലാണ് തട്ടിക്കൊണ്ട് പോയതെന്ന് സഹോദരൻ പൊലീസിനോട് പറഞ്ഞു.

    വൈകിട്ട് 4.45ന് വീട്ടിന്‍റെ പരിസരത്തുവച്ചാണ് കുട്ടിയെ കടത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. സംഘമെത്തിയത് വെള്ളക്കാറിലാണ്. കാറില്‍ സ്ത്രീ ഉള്‍പ്പെടെ നാലുപേര്‍ ഉണ്ടായിരുന്നെന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad