Header Ads

  • Breaking News

    തലശേരിയിൽ സ്പോർട്സ് കാർണിവൽ


    തലശേരി:യുനൈറ്റഡ് തലശേരി സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിസംബർ 26 മുതൽ 30 വരെ തലശേരി നഗരസഭാ സ്റ്റേഡിയത്തിൽ സ്പോർട്‌സ് കാർണിവൽ സംഘടിപ്പിക്കും. ഹോക്കി, ബാസ്കറ്റ് ബാൾ, ഷട്ടിൽ ബാറ്റ്മിന്റൺ, കമ്പവലി ഇനങ്ങളിൽ മത്സരം നടത്തും. ഹോക്കിയിൽ സംസ്ഥാനത്തിന് അകത്തു നിന്നും പുറത്തുനിന്നുമായി പുരുഷ -വനിതാ വിഭാഗത്തിലും സബ് ജൂനിയർ വിഭാഗത്തിലും മാസ്റ്റേഴ്സ് വിഭാഗത്തിലുമായി 48 ടീമുകൾ പങ്കെടുക്കും. ജില്ലയിലെ സ്കൂൾ ടീമുകളെ പങ്കെടുപ്പിച്ചാണ് ബാസ്കറ്റ് ബാൾ മത്സരം. വ്യക്തി ഗത ടീം ഇനമായി ബാറ്റ്മിന്റണും ജില്ലാ കമ്പവലി അസോസിയേഷൻ്റെ സഹകരണത്തോടെ 24 ടീമുകളെ പങ്കെടുപ്പിച്ച് കമ്പവലി മത്സരവുമുണ്ട്. സ്കൂൾ വിദ്യാർഥികൾക്കായി ചിത്രരചനാ മത്സരവും സ്ത്രീകൾക്കായി മൈലാഞ്ചിയിടൽ, പാചകമത്സരം എന്നിവയും സംഘടിപ്പിക്കും. നഗരത്തിലെ സ്കൂളുകളെ പങ്കെടുപ്പിച്ച് കോൽക്കളി മത്സരവുമുണ്ടാകും.

    എല്ലായിനങ്ങളിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് ക്യാഷ് അവാർഡും ട്രോഫികളും മെഡലും സമ്മാനിക്കും. പകലും രാത്രിയുമായാണ് മത്സരങ്ങൾ.

    ഒ വി ജാവിസ് അഹമ്മദ് ചെയർമാനായും പി വി സിറാജുദ്ദീൻ ജനറൽ കൺവീനറായും കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം തുടങ്ങി.

    No comments

    Post Top Ad

    Post Bottom Ad