Header Ads

  • Breaking News

    തി​ങ്ക​ളാ​ഴ്ച സ്കൂ​ളി​ൽ പോ​യ പ്ല​സ്ടൂ വി​ദ്യാ​ർത്ഥി വീട്ടിൽ മ​ട​ങ്ങി​യെ​ത്തി​യി​ല്ല: കാ​ണാ​താ​യ​താ​യി പ​രാ​തി


    കൊ​ല്ലം: വ​ർ​ക്ക​ല​യി​ൽ പ്ല​സ്ടൂ വി​ദ്യാ​ർ​ത്ഥിയെ കാ​ണാ​താ​യ​താ​യി പ​രാ​തി. ചി​ല​ക്കൂ​ർ ആ​ലി​യി​റ​ക്കം സ്വ​ദേ​ശി കൈ​ലാ​സ് ഷാ​ജി(18)​യെ​യാ​ണ് കാ​ണാ​താ​യ​ത്. ശി​വ​ഗി​രി സ്കൂ​ളി​ൽ പ്ല​സ്‌​ടൂ വി​ദ്യാ​ർ​ത്ഥി​യാ​ണ് കൈ​ലാ​സ് ഷാ​ജി.

    തി​ങ്ക​ളാ​ഴ്ച സ്കൂ​ളി​ലേ​യ്ക്ക് പോ​യ​തി​ന് ശേ​ഷം കൈ​ലാ​സ് മ​ട​ങ്ങി​യെ​ത്തി​യി​ല്ലെ​ന്നാ​ണ് വീ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. സു​ഖ​മി​ല്ലെ​ന്ന് പ​റ​യു​ക​യും നേ​ര​ത്തെ സ്കൂ​ളി​ൽ നി​ന്നും പോ​യെ​ന്നു​മാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

    ഏ​റെ വൈ​കി​യി​ട്ടും കൈ​ലാ​സ് വീ​ട്ടി​ൽ എ​ത്താ​തെ വ​ന്ന​തോ​ടെ ബ​ന്ധു​ക്ക​ൾ വ​ർ​ക്ക​ല പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


    No comments

    Post Top Ad

    Post Bottom Ad