ലോറികൾ കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം: രണ്ടുപേർക്ക് ഗുരുതര പരിക്ക്
കോഴിക്കോട്: വടകര ദേശീയപാതയിൽ ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മിനിലോറിയിലുണ്ടായിരുന്ന സേലം സ്വദേശിയാണ് മരിച്ചത്. അപകടത്തിൽ രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു.
ദേശീയപാതയിൽ കരിമ്പനപ്പാലത്ത് രാവിലെ ആറിനാണ് അപകടമുണ്ടായത്. മിനി ലോറി മറ്റു രണ്ടു ലോറികളിലായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പൂർണമായും തകർന്ന മിനിലോറി വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
അപകടത്തെ തുടർന്ന്, രാവിലെ ഏറെനേരം ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. മരിച്ചയാളുടെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
No comments
Post a Comment