കെ.കെ ശൈലജയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജപ്രചരണം: നിയമനടപടിയ്‌ക്കൊരുങ്ങി എംഎല്‍എയുടെ ഓഫീസ്
തിരുവനന്തപുരം: സോഷ്യല്‍മീഡിയയില്‍ കെ.കെ ശൈലജയുടെ ഫോട്ടോ ഉപയോഗിച്ച് നടക്കുന്ന വ്യാജപ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എംഎല്‍എയുടെ ഓഫീസ്. കേരളീയം 2023 പരിപാടി ധൂര്‍ത്താണെന്ന് കെ.കെ ശൈലജ പറഞ്ഞെന്ന തരത്തിലാണ് വ്യാജപ്രചരണം നടക്കുന്നത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് എംഎല്‍എ ഓഫീസ് അറിയിച്ചത്.‘കാരുണ്യ പദ്ധതി നിലച്ചു, സപ്ലൈകോയില്‍ അവശ്യവസ്തുക്കള്‍ കിട്ടാനില്ല, ക്ഷേമ പെന്‍ഷന്‍ മുടങ്ങിയിട്ട് മാസങ്ങള്‍, ഇതിനിടയിലും 27 കോടി പൊടിപൊടിച്ചത് ധൂര്‍ത്താണെന്ന്’ ശൈലജ പറഞ്ഞെന്ന രീതിയിലാണ് ഫോട്ടോ സഹിതം വ്യാജപ്രചരണം നടക്കുന്നതെന്ന് ഓഫീസ് അറിയിച്ചു.
അതേസമയം, സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കിയതിന് പിന്നാലെ കേരളീയം പോലുള്ള ആഘോഷ പരിപാടികളെ വിമര്‍ശിച്ച് ഹൈക്കോടതി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
No comments
Post a Comment