Header Ads

  • Breaking News

    ലിയോ സിനിമയുടെ സൃഷ്ടാക്കള്‍ ചിന്തിച്ചത് ഇങ്ങനെ! പ്രശംസയുമായി സന്തോഷ് ജോര്‍ജ് കുളങ്ങര




    വിജയ് ആരാധകര്‍ ആകാംശയോടെ കാത്തിരുന്ന ചിത്രമായിരുന്ന ലോകേഷ് സംവിധാനം ചെയ്ത ലിയോ. റിലീസ് ചെയ്ത് ആദ്യ ദിവസം തന്നെ വമ്പന്‍ കളക്ഷന്‍ റെക്കോര്‍ഡ് സ്വന്തമാക്കിയ ലിയോ സിനിമയുടെ നിര്‍മാതാക്കളെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് ജോര്‍ജ് കുളങ്ങര. കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ലിയോ സിനിമയെ കുറിച്ച് പരാമര്‍ശിച്ചത്ഒടിടിയില്‍ സിനിമ കണ്ടിരുന്ന പ്രേക്ഷകരെ എങ്ങനെ തിയറ്ററിലെത്തിക്കാം എന്നാണ് ലിയോ നിര്‍മിച്ചവര്‍ ചിന്തിച്ചത്. സിനിമ തിയറ്ററില്‍ കണ്ടെ തീരുവെന്ന് തോന്നിപ്പിക്കുന്ന ക്രിയേറ്റിവിറ്റിയാണ് ലിയോയുടെ വിജയത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞുഇന്റര്‍നെറ്റിന്റെ സാധ്യത വന്നപ്പോള്‍ യുട്യൂബ് അല്ലെങ്കില്‍ ഒടിടി പ്ലാറ്റ് ഫോമുകള്‍ ജനപ്രീതി നേടി. ഇതോടെ സിനിമാ തിയേറ്റര്‍ വ്യവസായം തകരുമെന്ന് എല്ലാവരും കരുതി. പക്ഷേ ലിയോ എന്ന ചിത്രത്തിന്റെ കളക്ഷന്‍ സര്‍വകാല റെക്കോര്‍ഡാണ്. ഒടിടി റിലീസായല്ല ചിത്രം പുറത്തു വന്നത്. ഒടിടിയില്‍ ചിത്രങ്ങള്‍ കാണാന്‍ താല്‍പര്യപ്പെടുന്നവരെയും തിയറ്ററിലെത്തിക്കണമെന്ന് ലിയോ നിര്‍മാതാക്കള്‍ ചിന്തിച്ചു. അതിനുള്ള ഇഫക്ടുകള്‍, ആശയങ്ങള്‍ എന്നിവ തിയറ്ററില്‍ അനുഭവിച്ചറിഞ്ഞേ പറ്റു എന്ന് ആളുകളെ ചിന്തിപ്പിക്കാന്‍ ക്രിയേറ്റീവായി അവര്‍ ചിന്തിച്ചു. അത് ഒടിടിയെ മറികടന്ന് സിനിമാപ്രേമികളെ തിയേറ്ററില്‍ എത്തിച്ചുവെന്നും സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞു

    No comments

    Post Top Ad

    Post Bottom Ad