കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമത്തിന് വിധേയനാക്കി: പ്രതിക്ക് ആറരവര്‍ഷം തടവും പിഴയും
ചേര്‍ത്തല: കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയ ആൾക്ക് ആറരവര്‍ഷം തടവും അരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ ആലുങ്കല്‍ വീട്ടില്‍ ജോമോനെ(47)യാണ് കോടതി ശിക്ഷിച്ചത്. ചേര്‍ത്തല അതിവേഗ സ്പെഷല്‍ കോടതിയാണ് വിവിധ വകുപ്പുകളിലായി ശിക്ഷ വിധിച്ചത്.
2019 നവംബര്‍ 22-ന് പൂച്ചാക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തതാണ് കേസ്. പൂച്ചാക്കല്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന സി.കെ.സുദര്ശനന് രജിസ്റ്റര്‍ ചെയ്ത കേസ് എസ്.ഐമാരായ സി.ഐ മാര്ട്ടിന്, സി.പി.ഗോപാലകൃഷ്ണന്, സി.പി.ഒ എസ്. ലേഖ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷിച്ചത്.
പ്രോസിക്യൂഷന് 19 സാക്ഷികളെയും 18 രേഖകളും ഹാജരാക്കി. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഹരീഷ്, സുനിത എന്നിവര്‍ പ്രോസിക്യൂഷന് നടപടികള്‍ ഏകോപിപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ.ബീന കാര്ത്തികേയന്, അഡ്വ.ഭാഗ്യലക്ഷ്മി എന്നിവര്‍ ഹാജരായി.
No comments
Post a Comment