Header Ads

  • Breaking News

    കനത്ത മഴയിൽ വീടിന്റെ ചുമർ ഇടിഞ്ഞു ദേഹത്തു വീണ് ഒരാൾ മരിച്ചു




    ഇടുക്കി: ഇടുക്കിയിൽ കനത്ത മഴയിൽ വീടിന്റെ ചുമരിടിഞ്ഞു ദേഹത്തു വീണ് ഒരാൾ മരിച്ചു. ശാന്തൻപാറക്ക് സമീപമാണ് സംഭവം. ചേരിയാർ സ്വദേശി റോയി ആണ് മരിച്ചത്. ഇടുക്കിയിൽ കനത്തമഴ തുടരുകയാണ്. ശാന്തൻപാറക്കു സമീപം പോത്തൊട്ടിയിൽ ഉരുൾപൊട്ടി. പേത്തൊട്ടി തോടിനു കുറുകെയുണ്ടായിരുന്ന പാലത്തിനു മുകളിലൂടെ വെളളം കവിഞ്ഞൊഴുകി. തോടിനു സമീപത്ത് താമസിച്ചിരുന്ന ആറു വീടുകളിലെ താമസക്കാരെ ബന്ധു വീടുകളിലേക്കും ശാന്തൻപാറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലേക്കും മാറ്റി.

    ശാന്തൻപാറ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നാട്ടുകാരും പൊലീസും ഫയർ ഫോഴ്സും ചേർന്നാണ് ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. ഉടുമ്പൻചോല ശാന്തൻപാറ റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്സും റവന്യൂ ഉദ്യോഗസ്ഥരും ചേർന്ന് മരം മുറിച്ചു മാറ്റി. ഇടിഞ്ഞു വീണ മണ്ണും നീക്കം ചെയ്ത ശേഷം ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.


    No comments

    Post Top Ad

    Post Bottom Ad