നിഷ്ക്രിയ വാട്സ്ആപ്പ് അക്കൗണ്ടിലെ വിവരങ്ങൾ നീക്കം ചെയ്യാനൊരുങ്ങി ട്രായ്, കൂടുതൽ വിവരങ്ങൾ അറിയാം
നിഷ്ക്രിയ വാട്സ്ആപ്പ് അക്കൗണ്ടിലെ വിവരങ്ങൾ നീക്കം ചെയ്യുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) സുപ്രീം കോടതിയെ അറിയിച്ചു. 45 ദിവസം നിഷ്ക്രിയമായിട്ടുള്ള വാട്സ്ആപ്പ് അക്കൗണ്ടിലെ വിവരങ്ങളാണ് ട്രായ് നീക്കം ചെയ്യുക. ഉപഭോക്താക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് നിഷ്ക്രിയമായ മൊബൈൽ നമ്പറുകൾ ഉപയോഗം ചെയ്യപ്പെടുന്ന സാഹചര്യവും നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇത് തടയണമെന്നാവശ്യപ്പെട്ട് 2021-ൽ നൽകിയ ഹർജി തീർപ്പാക്കികൊണ്ടാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
പഴയ ഫോൺ നമ്പറുമായി ബന്ധിപ്പിച്ച് ഉപഭോക്താക്കൾക്ക് വിവരങ്ങൾ നീക്കം ചെയ്യാവുന്നതാണ്. ഫോൺ നമ്പറുമായി ബന്ധിപ്പിച്ച് വാട്സ്ആപ്പ് അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും, ഫോൺ മെമ്മറി, ക്ലൗഡ് അല്ലെങ്കിൽ ഡ്രൈവിൽ നിന്നുള്ള ഡാറ്റ ഒഴിവാക്കുകയും ചെയ്യുന്നത് വഴി ഡാറ്റ ദുരുപയോഗം ഒരു പരിധിവരെ തടയാൻ കഴിയുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം, നിഷ്ക്രിയമായ മൊബൈൽ നമ്പർ 90 ദിവസം കഴിയാതെ മറ്റൊരാൾക്ക് നൽകില്ലെന്ന് ട്രായ് അറിയിച്ചു.
No comments
Post a Comment