Header Ads

  • Breaking News

    വിജയ് ഹസാരെ ട്രോഫി: വീണ്ടും കളിമറന്ന് സഞ്ജു, കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച





    വിജയ് ഹസാരെ ട്രോഫിയില്‍ ഒഡീഷയ്ക്കെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച. ആളൂരില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളം 27 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെന്ന നിലയിലാണ്. 41 റണ്‍സുമായി വിഷ്ണു വിനോദും 10 റണ്‍സുമായി അഖില്‍ സ്‌കറിയയുമാണ് ക്രീസില്‍.

    മുഹമ്മദ് അസറുദ്ദീന്റെ (12) വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. രോഹന്‍ കുന്നുമ്മല്‍ 17, കഴിഞ്ഞ മത്സരത്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ നായകന്‍ സഞ്ജു സാംസണ്‍ 15, കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയ സച്ചിന്‍ ബേബി 2, ശ്രേയസ് ഗോപാല്‍ 13 എന്നിവര്‍ നിരാശപ്പെടുത്തി.

    കേരളത്തിന്റെ മൂന്നാം മത്സരമാണിത്. ആദ്യ മത്സരത്തില്‍ സൗരാഷ്ട്രയെ തോല്‍പ്പിച്ച കേരളം രണ്ടാ മത്സരത്തില്‍ മുംബൈയോട് പരാജയപ്പെട്ടിരുന്നു. ഇന്ന് ഒഡീഷക്കെതിരെ ഒരു മാറ്റവുമായിട്ടാണ് കേരളം ഇറങ്ങിയത്. സിജോമോന്‍ ജോസഫിന് പകരം വൈശാഖ് ചന്ദ്രന്‍ ടീമിലെത്തി.

    നിലവില്‍ പോയിന്റ് പട്ടികയില്‍ ആറാമാതണ് കേരളം. ശക്തരായ രണ്ട് ടീമുകള്‍ക്കെതിരായ മത്സരമാണ് കേരളം പൂര്‍ത്തിയാക്കിയത്. ഇനി കളിക്കേണ്ടതെല്ലാം താരതമ്യേന ദുര്‍ബലരായ എതിരാളികളോടാണ്. ത്രിപുര, റെല്‍വേസ്, പോണ്ടിച്ചേരി, സിക്കിം എന്നിവരോടാണ് കേരളത്തിന്റെ ശേഷിക്കുന്ന മത്സരങ്ങള്‍.

    No comments

    Post Top Ad

    Post Bottom Ad