Header Ads

  • Breaking News

    കാന്തല്ലൂരിൽ വിരിഞ്ഞ കുങ്കുമപ്പൂവിന് കണ്ണിമ ചിമ്മാതെ കാവൽ, വില മൂന്ന് ലക്ഷത്തിലേറെ



    തൊടുപുഴ: കാന്തല്ലൂരിൽ വരിഞ്ഞ ‘ചുവന്ന സ്വർണ’ത്തിന് കണ്ണിമച്ചിമ്മാതെ കാവൽ നിൽക്കുകയാണ് കർഷകർ. കിലോയ്‌ക്ക് മൂന്ന് ലക്ഷത്തിലേറെ വിലവരുന്ന കുങ്കുമ പൂക്കളാണ് ഇവിടെ പൂത്തു നിൽക്കുന്നത്. ലോകത്തിലെ വിലയേറിയ സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ് കുങ്കുമം.കാശ്മീരിന് സമാനമായി നല്ല ഗുണവും നിറവും മണവുമുള്ള കുങ്കുമപ്പൂക്കൾ പെരുമല സ്വദേശിയും വിഎഫ്പിസികെ ലേല വിപണിയിലെ ഫീൽഡ് അസിസ്റ്റന്റുമായ ബി രാമമൂർത്തിയാണ് പരീക്ഷണാർഥത്തിൽ കൃഷിചെയ്യുന്നത് വിജയിച്ചത്. ജമ്മു കശ്മീരിലെ ശ്രീനഗറിലാണ് കുങ്കുമപ്പൂ കൃഷി പ്രധാനമായും ചെയ്യുന്നത്. കേരളത്തിന്റെ മിനി കശ്മീരായ കാന്തല്ലൂര്‍ പെരുമലയിലും വട്ടവട പഴത്തോട്ടത്തും കഴിഞ്ഞ വര്‍ഷമാണ് ശാന്തന്‍പാറ കൃഷിവിജ്ഞാന കേന്ദ്രം കുങ്കുമത്തിന്റെ പരീക്ഷണക്കൃഷിക്ക് തുടക്കമിട്ടത്.ഈ പ്രദേശങ്ങളുടെ കൃഷിയോജ്യത, വിളയുന്ന കുങ്കുമപ്പൂവിന്റെ രൂപഘടന, വിളവിന്റെ തോത്, ഗുണനിലവാരം എന്നിവയെല്ലാം വിലയിരുത്തിയുള്ള പരീക്ഷണം വിജയ പ്രതീക്ഷ നല്‍കുന്നതായി കൃഷിവിജ്ഞാനകേന്ദ്രം അധികൃതര്‍ പറഞ്ഞിരുന്നു.

    No comments

    Post Top Ad

    Post Bottom Ad