Header Ads

  • Breaking News

    ലോകകപ്പ് ഫൈനൽ: റെയ്‌നയുടെ പ്രവചനത്തില്‍ ത്രില്ലടിച്ച് ആരാധകര്‍



    ഏകദിന ലോകകപ്പ് അതിന്റെ അവസാനഘട്ടത്തിലേക്ക് അടുത്തിരിക്കുകയാണ്. ഞായറാഴ്ചയാണ് ഫൈനൽ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ് ആവേശപ്പോരാട്ടത്തിന് വേദിയാകുന്നത്. ഓസ്‌ട്രേലിയയെ ആണ് ഇന്ത്യ ഫൈനലിൽ നേരിടുക. ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനെ ഇന്ത്യ തൊപ്പിച്ചു, രണ്ടാം നോക്കൗട്ടില്‍ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെയും. ഇതോടെയാണ് ഓസ്‌ട്രേലിയ vs ഇന്ത്യ എന്ന നിലയിലേക്ക് കാര്യങ്ങളെത്തിയത്.

    തന്റെ കരിയറിലെ രണ്ടാം ഐസിസി ഏകദിന ലോകകപ്പ് കിരീടം ഉയർത്താൻ വിരാട് കോഹ്‌ലിക്ക് മുന്നിൽ ഇനി ഒരു ജയം മാത്രം. 2023ലെ ഐസിസി ലോകകപ്പിന്റെ ഫൈനലിൽ 51-ാം സെഞ്ച്വറി തികയ്ക്കാൻ കോഹ്‌ലിക്ക് കഴിയുമെന്ന് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന പറയുന്നു. കിവീസിനെതിരായ സെമി പോരാട്ടത്തില്‍ കോഹ്‌ലി ഏകദിന ക്രിക്കറ്റിലെ തന്റെ 50-ാം സെഞ്ച്വറി നേടിയിരുന്നു. റെയ്‌നയുടെ പ്രവചനത്തിൽ കോഹ്‌ലിയുടെ ആരാധകർ ത്രില്ലടിച്ചിരിക്കുകയാണ്.

    ‘വിരാട് കോഹ്ലി ഒരു വലിയ കളിക്കാരനാണ്. വലിയ മത്സരങ്ങളില്‍ എപ്പോഴും അവന്‍ തന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. സെമിഫൈനലില്‍ അദ്ദേഹം തന്റെ 50-ാം സെഞ്ച്വറി നേടി, ഓസ്ട്രേലിയയ്ക്കെതിരായ ഫൈനലില്‍ അദ്ദേഹം തന്റെ 51-ാം സെഞ്ച്വറി നേടുന്നത് നമുക്ക് കാണാന്‍ കഴിയും. ഓസീസിനെതിരെ കളിക്കാന്‍ അവന് ഏറെ ഇഷ്ടമാണ് അവര്‍ക്കെതിരെ അവന് മികച്ച റെക്കോര്‍ഡുമുണ്ട്. മുഹമ്മദ് ഷമി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അവന്‍ സ്റ്റമ്പുകളെ ആക്രമിക്കുകയും കളിക്കാനാകാത്ത പന്തുകള്‍ എറിയുകയും ചെയ്യുന്നു. അവന് ഒരു തികഞ്ഞ സീം സ്ഥാനം ഉണ്ട്. ഒരു ഇടംകൈയ്യന്‍ ബാറ്റര്‍ വന്നയുടന്‍ ഷമി വിക്കറ്റിന് ചുറ്റും പന്തെറിയുന്നു. ഷമിയുടെ വിജയത്തിന് രോഹിത് ശര്‍മ്മയും പ്രശംസയ്ക്ക് അര്‍ഹനാണ്’, റെയ്‌ന കൂട്ടിച്ചേര്‍ത്തു.

    No comments

    Post Top Ad

    Post Bottom Ad