നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി: കാപ്പ ചുമത്തി നാടുകടത്തിയ പ്രതി അറസ്റ്റിൽ
തലശ്ശേരി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായതിനാൽ കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാടു കടത്തിയ പ്രതിയെ പൊലീസ് പിടികൂടി. ലോട്ടസ് ഓഡിറ്റോറിയത്തിന് സമീപത്തെ നടമ്മൽ വീട്ടിൽ സി. ജിതിനാ(25)ണ് പിടിയിലായത്.
തലശ്ശേരി പ്രിൻസിപ്പൽ എസ്.ഐ വി.വി. ദീപ്തിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നാടുകടത്തിയ പ്രതി വീട്ടിലുണ്ടെന്നറിഞ്ഞ് എത്തിയതായിരുന്നു. പൊലീസ് എത്തിയപ്പോൾ ഇയാൾ വീട്ടിനടുത്തുള്ള പുഴയിലേക്ക് ചാടുകയായിരുന്നു.
തലശ്ശേരി അഗ്നിരക്ഷാസേനയുടെ സഹായത്തോടെ പുഴയിൽ നടത്തിയ തിരച്ചിലിനൊടുവിൽ കണ്ടൽകാട്ടിൽ ഒളിച്ച പ്രതിയെ പിടികൂടുകയായിരുന്നു. വൈദ്യ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കി ഇയാളെ റിമാൻഡ് ചെയ്തു.
No comments
Post a Comment