ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി : ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം.
2023-24 അധ്യയന വർഷത്തെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി കോഴ്സ് പ്രവേശനത്തിനായി ഓൺലൈൻ മോപ്-അപ് അലോട്ടമെന്റിന് ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് പരിഗണിക്കുന്നതിന് അതത് ലോ കോളജ് പ്രിൻസിപ്പൽമാർക്ക് നവംബർ 17 ഉച്ചക്ക് രണ്ട് വരെ യോഗ്യരായ വിദ്യാർഥികളിൽ നിന്ന് അപേക്ഷകൾ സ്വീകരിക്കാം. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികൾക്ക് നവംബർ 17 ന് ഉച്ചയ്ക്ക് രണ്ടിനകം ആവശ്യമായ രേഖകൾ സഹിതം അതത് കോളജുമായി ബന്ധപ്പെട്ട് പ്രവേശന നടപടികളിൽ പങ്കെടുക്കാം. ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും വെബ്‌സൈറ്റിൽ ലഭിക്കും. ഹെൽലൈൻ നമ്പർ: 0471-2525300.
No comments
Post a Comment