തമിഴ് ചലച്ചിത്രതാരം ജൂനിയർ ബാലയ്യ(രഘു ബാലയ്യ) അന്തരിച്ചു
ചെന്നൈ: തമിഴ് ചലച്ചിത്രതാരം ജൂനിയർ ബാലയ്യ(രഘു ബാലയ്യ) അന്തരിച്ചു. 70 വയസ്സായിരുന്നു. ശ്വാസ തടസ്സത്തെ തുടർന്ന് ചെന്നൈയിലെ വസതിയിൽ ആയിരുന്നു അന്ത്യം. പ്രമുഖ നടൻ ടി.എസ് ബാലയ്യയുടെ മകനാണ്. ഇതിനാലാണ് അദ്ദേഹത്തെ ജൂനിയർ ബാലയ്യ എന്ന് സിനിമാലോകം വിശേഷിപ്പിച്ചത്. 1953ൽ തൂത്തുക്കുടിയിൽ ജനിച്ച ജൂനിയർ ബാലയ്യ , പിതാവിനൊപ്പം ആദ്യ ചിത്രത്തിൽ അഭിനയിച്ചവയാണ് ടി.എസ് ബാലയ്യ അന്തരിച്ചത്.
പിന്നീട് 1975ൽ മേൽനാട്ടു മരുമകനാണ് പുറത്തുവന്ന ആദ്യചിത്രം. ചിന്ന തായെ, കുംകി തുടങ്ങി 40 വർഷത്തിനിടെ 50 ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. ചെന്നൈയിൽ ഹീലിംഗ് സ്ട്രൈപ്സ് എന്ന സുവിശേഷ പ്രചാരണ കേന്ദ്രം ആരംഭിച്ച് പ്രവർത്തിക്കവെയാണ് അന്ത്യം. സംസ്കാര ചടങ്ങുകൾ പിന്നീട് നടക്കും.
No comments
Post a Comment