നവകേരള സദസ് കഴിഞ്ഞ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം: യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
കോഴിക്കോട്: കോഴിക്കോട് മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. നവകേരള സദസ് കഴിഞ്ഞ് വടകരയിൽ നിന്ന് കോഴിക്കോട്ടേക്ക് മടങ്ങുന്നതിനിടെ വെങ്ങാലിയില്‍ വച്ചായിരുന്നു പ്രതിഷേധം. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അഞ്ചോളം പ്രവര്‍ത്തകരാണ് കരിങ്കൊടി പ്രതിഷേധം നടത്തിയത്. എലത്തൂര്‍ പൊലീസാണ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. നാളെയും പ്രതിഷേധം ഉണ്ടാകുമെന്ന് യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു പ്രവര്‍ത്തകര്‍ അറിയിച്ചു.
അതേസമയം കോഴിക്കോട് ജില്ലയിലെ 4 മണ്ഡലങ്ങളിലെ നവകേരള സദസ് പൂര്‍ത്തിയായി. നാദാപുരം നിയോജക മണ്ഡലം നവകേരള സദസ്സില്‍ 3985 നിവേദനങ്ങളാണ് ലഭിച്ചത്. പേരാമ്പ്ര നിയോജക മണ്ഡലം നവകേരള സദസ്സില്‍ 4316 നിവേദനങ്ങള്‍ സ്വീകരിച്ചു. കുറ്റ്യാടിയില്‍ 3963 നിവേദനങ്ങളും വടകരയില്‍ 2588 നിവേദനങ്ങളും ലഭിച്ചു.
No comments
Post a Comment