Header Ads

  • Breaking News

    കേരള ടൂറിസത്തിന് അന്തര്‍ ദേശീയ പുരസ്‌കാരം; ടൂറിസത്തിലെ കേരളീയ മാതൃകയ്ക്കുള്ള അംഗീകാരമെന്ന് റിയാസ്


    തിരുവനന്തപുരം>2023 ലെ ഉത്തരവാദിത്ത ടൂറിസം ഗ്ലോബല്‍ അവാര്‍ഡ് കേരള ടൂറിസത്തിന്.ഉത്തവാദിത്ത ടൂറിസം മിഷന്‍ നടപ്പാക്കിയ പദ്ധതികളാണ് കേരളത്തെ  അവാര്‍ഡിന്  അര്‍ഹമാക്കിയത്.ടൂറിസം മേഖലയില്‍ പ്രാദേശിക കരകൗശല ഉല്‍പ്പന്നങ്ങളും തനത് ഭക്ഷണവും ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്.

    എത്‌നിക്ക് ക്യൂസീന്‍ , എക്‌സ്പീരിയന്‍ഷ്യല്‍ ടൂറിസം പാക്കേജ് എന്നിവയിലൂടെ വൈവിധ്യമാര്‍ന്ന പദ്ധതികള്‍ കേരള ടൂറിസം നടപ്പാക്കി.റെസ്‌പോണ്‍സിബിള്‍ ടൂറിസം ഗ്ലോബല്‍ അവാര്‍ഡ് കേരളത്തിന് ലഭിക്കുന്നത് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ്.ഉത്തരവാദിത്ത ടൂറിസത്തിലെ കേരളീയ മാതൃകയ്ക്കുള്ള അംഗീകാരമാണിതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. അന്തര്‍ദേശീയ തലത്തില്‍ കേരളത്തിന്റെ ഖ്യാതി ഉയര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 

    കൂടുതല്‍ അനുഭവേദ്യ ടൂറിസം പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും ഉത്തരവാദിത്ത ടൂറിസം മിഷന് ഈ വര്‍ഷം ലഭിക്കുന്ന മൂന്നാമത്തെ അവാര്‍ഡാണെന്നും മന്ത്രി പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad