ഗുരുവായൂർ ക്ഷേത്ര ദർശനം ; ഓൺലൈൻ ബുക്കിങ്ങിൽ രണ്ടുമാസത്തിനകം തീരുമാനം വേണം - ഹൈക്കോടതി
കൊച്ചി :- ഗുരുവായൂരിൽ ക്ഷേത്രദർശനത്തിന് സൗജന്യ ഓൺലൈൻ ബുക്കിങ് പുനരാരംഭിക്കണമെന്ന ആവശ്യം നിരസിച്ച ദേവസ്വം മാനേജിങ് കമ്മിറ്റിയുടെ തീരുമാനം ഹൈക്കോടതി റദ്ദാക്കി. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് നിവേദനം നൽകിയ വ്യക്തിയെക്കൂടി കേട്ട് നിയമപര മായ വസ്തുതകൾ പരിഗണിച്ച് മാനേജിങ് കമ്മിറ്റി രണ്ടു മാസത്തിനകം തീരുമാനമെടുക്കണമെന്നും ഉത്തരവിട്ടു.
ഗുരുവായൂരിൽ ദർശനത്തിന് കോവിഡ് കാലത്തുണ്ടായിരുന്ന ഓൺലൈൻ ബുക്കിങ് വീണ്ടും തുടങ്ങണമെന്ന് ആവശ്യപ്പെട്ട് അങ്കമാലി സ്വദേശി പി.എൻ രാധാകൃഷ്ണൻ നൽകിയ ഹർജിയിൽ ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരുൾപ്പെട്ട ബെഞ്ചിൻ്റെതാണ് ഉത്തരവ്.
No comments
Post a Comment