റോബിന്‍ ബസ് വിട്ടുനല്‍കി തമിഴ്‌നാട് എംവിഡി, വൈകുന്നേരം മുതല്‍ സര്‍വ്വീസ് നടത്തുമെന്ന് ഉടമ
പാലക്കാട്: തമിഴ്‌നാട് എംവിഡി കസ്റ്റഡിയിലെടുത്ത റോബിന്‍ ബസ് വിട്ടുനല്‍കി. 10,000 രൂപ പിഴ അടച്ചതിന് ശേഷമാണ് ബസ് ഉടമയ്ക്ക് വിട്ട് നല്‍കിയത്. പെര്‍മിറ്റ് ലംഘനത്തിനാണ് റോബിന്‍ ബസിന് പിഴ ഈടാക്കിയത്. കോയമ്പത്തൂര്‍ സെന്‍ട്രല്‍ ആര്‍ടിഒയുടെതാണ് നടപടി.
അതേസമയം, റോബിന്‍ ബസ് ഇന്ന് മുതല്‍ സാധാരണ പോലെ സര്‍വീസ് നടത്തുമെന്ന് ബസ് ഉടമ ഗിരീഷ് അറിയിച്ചു. വൈകീട്ട് 5 മണി മുതല്‍ കോയമ്പത്തൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് സര്‍വീസ് നടത്തുമെന്നാണ് ഗിരീഷ് അറിയിച്ചത്.
രണ്ടാംദിനം സര്‍വീസിന് ഇറങ്ങിയ റോബിന്‍ ബസിനെ കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തത്. പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് റോബിന്‍ ബസിനെ പിടികൂടിയത്. കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തിയ ബസ് വാളയാര്‍ അതിര്‍ത്തി കടന്നപ്പോഴാണ് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയത്.
No comments
Post a Comment