Header Ads

  • Breaking News

    ഗൂഗിളിൽ നിന്ന് ലഭിച്ച ആശുപത്രിയുടെ നമ്പറിൽ വിളിച്ച ഏച്ചൂർ സ്വദേശി യുവതിക്ക് ഒരു ലക്ഷം രൂപ നഷ്ടമായി




    ഏച്ചൂർ : മംഗലാപുരത്തുള്ള ആശുപത്രിയിൽ അപ്പോയിൻമെന്റിന് വേണ്ടി ഗൂഗിളിൽ സെർച്ച്‌ ചെയ്ത് കിട്ടിയ നമ്പറിൽ വിളിച്ച ഏച്ചൂർ സ്വദേശിയായ യുവതിക്ക് ഒരു ലക്ഷം രൂപ നഷ്ടമായി.

    ഗൂഗിളിൽ നിന്നും ലഭിച്ച ഫോൺ നമ്പറിൽ വിളിച്ചപ്പോൾ യുവതിയുടെ വാട്സ് ആപ്പിൽ രോഗിയുടെ വിവരങ്ങൾ ആവശ്യപ്പെട്ട് കൊണ്ട് ഒരു ലിങ്ക് അയച്ചു കൊടുക്കുകയും അതോടൊപ്പം 10 രൂപ അടക്കാൻ ആവശ്യപ്പെട്ടു.

    തുടർന്ന് യുവതി അതിൽ രോഗിയുടെ വിവരങ്ങൾ രേഖപ്പെടുത്തി അയച്ചു കൊടുക്കുകയും അയച്ചു തന്ന ലിങ്കിൽ കയറി പണം അടക്കാൻ ശ്രമിക്കുകയും ചെയ്തപ്പോഴാണ് അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപ നഷ്ടമായത്.

    ആശുപത്രി, മറ്റ് സ്ഥാപനങ്ങളുടെ നമ്പറോ, കസ്റ്റമർ കെയർ നമ്പറോ ഗൂഗിൾ സെർച്ച് ചെയ്ത് വിളിക്കുക ആണെങ്കിൽ അതിന്റെ അധികാരികത ഉറപ്പ് വരുത്തുക.

    സൈബർ കുറ്റകൃത്യങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ അജ്ഞാത നമ്പറിൽ നിന്ന് ലിങ്കിൽ കയറി പണം അടക്കാൻ ആവശ്യപ്പടുക ആണെങ്കിൽ ജാഗ്രത പാലിക്കുക.

    സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയായാൽ ഉടൻ 1930 എന്ന പോലീസ് സൈബർ ഹെൽപ് ലൈനിൽ ബന്ധപ്പെടുക. അല്ലെങ്കിൽ www.cybercrime.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ പരാതി റിപ്പോർട്ട് ചെയ്യുക

    No comments

    Post Top Ad

    Post Bottom Ad