ഭാവി ദൗത്യങ്ങൾക്കുള്ള നൂതന ആശയങ്ങൾ കയ്യിലുണ്ടോ? എങ്കിൽ ഇസ്രോയോട് പങ്കിടാം, യുവാക്കൾക്ക് സുവർണ്ണാവസരം
ഭാവി ദൗത്യങ്ങൾക്ക് ആവശ്യമായ നൂതന ആശയങ്ങളും രൂപകൽപ്പനകളും പങ്കിടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരവുമായി ഇസ്രോ. ബഹിരാകാശ മേഖലയിലെ ഇന്ത്യയുടെ കുതിപ്പിനൊപ്പം കുതിക്കാൻ താൽപ്പര്യമുള്ള യുവാക്കളെയാണ് ഇസ്രോ സ്വാഗതം ചെയ്തേക്കുന്നത്. റോബോട്ടിക് റോവറുകൾ വികസിപ്പിക്കുന്ന മേഖലയിൽ വ്യത്യസ്തമായ ആശയങ്ങൾ ഉണ്ടെങ്കിൽ അവ ഇസ്രോയോട് പങ്കുവയ്ക്കാൻ സാധിക്കും. യുആർ റാവു സാറ്റലൈറ്റ് സെന്ററാണ് അപേക്ഷ ക്ഷണിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രത്യേക പരിപാടിയും ഇസ്രോ സംഘടിപ്പിക്കുന്നുണ്ട്.
ഭൗമോപരിതലത്തിൽ പ്രവർത്തിക്കുന്ന തരത്തിലുള്ളതും, മികച്ച രീതിയിൽ പ്രവർത്തിക്കുന്നതുമായ സ്പേസ് റോബോട്ടിനെയാണ് വികസിപ്പിക്കേണ്ടത്. കൂടാതെ, റോബോട്ടുകൾ ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ അധിഷ്ഠിതമായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സ്പേസ് റോബോട്ടിനെ നിർമ്മിക്കാം എന്ന ടാഗ് ലൈനിൽ ‘ISRO Robotics Challenge-URSC 2024 (IRoC U 2024)” എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന് കീഴിലാണ് ആശയങ്ങൾ അവതരിപ്പിക്കപ്പെടുക. 2024 ഓഗസ്റ്റിൽ URSC-യുടെ ബംഗളൂരു ക്യാമ്പസിൽ സ്പേസ് റോബോട്ടിനെ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട മത്സരവും നടക്കുന്നതാണ്. രാജ്യത്തെ ജനങ്ങളുടെ സൃഷ്ടിപരമായ ആശയങ്ങൾ ദൗത്യങ്ങളിൽ ഉൾപ്പെടുത്തുകയും, അവരെയും രാജ്യത്തിന്റെ നേട്ടങ്ങളിൽ പങ്കാളികളാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
No comments
Post a Comment