പുറകോട്ടെടുത്ത പിക്കപ്പ് ലോറിയിടിച്ച് ഒന്നര വയസുകാരന് ദാരുണാന്ത്യം
പുറകോട്ടെടുത്ത പിക്കപ്പ് ലോറിയിടിച്ച് ഒന്നര വയസുകാരന് ദാരുണാന്ത്യം. ആനക്കര ഉമ്മത്തൂർ നിരപ്പ് സ്വദേശി പൈങ്കണ്ണത്തൊടി വീട്ടിൽ മുബാറക്ക് – ആരിഫ ദമ്പതികളുടെ മകൻ ഒന്നര വയസുള്ള മുഹമ്മദ് മുസമിൽ ആണ് മരിച്ചത്. വീടിന്റെ തൊട്ടുമുൻവശത്തെ മൈതാനത്ത് വിറക് കീറാൻ കൊണ്ടുവന്ന യന്ത്രം കാണാൻ എത്തിയതായിരുന്നു മുസമിൽ. വിറക് കീറുന്ന യന്ത്രം കെട്ടിവലിച്ച് കൊണ്ടുവന്ന പിക്കപ്പ് ലോറി പുറകോട്ട് എടുക്കുകയും പുറകിൽ കാഴ്ച കണ്ട് നിന്ന മുസമിലിനെ ഇടിച്ച് വീഴ്ത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു.
No comments
Post a Comment