ട്രാഫിക് നിയമലംഘനം: നടൻ ധനുഷിന്റെ മകന് പിഴ
ചെന്നൈ: നടൻ ധനുഷിന്റെ മകന് പിഴയിട്ട് ചെന്നൈ പോലീസ്. ട്രാഫിക് നിയമലംഘനം നടത്തിയതിനാണ് ധനുഷിന്റെ മകന് ചെന്നൈ പോലീസ് പിഴയിട്ടത്. 17-കാരൻ യാത്രരാജിനാണ് പോലീസ് പിഴ ചുമത്തിയത്. ഹെൽമറ്റ് ഇല്ലാത്തതിനും ലൈസൻസ് ഇല്ലാതെ ബൈക്ക് ഓടിച്ചതിനും 1000 രൂപയാണ് പിഴയിട്ടത്.
സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി യാത്രരാജ് വാഹനമോടിച്ച് പോകുന്ന ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്. വീഡിയോ ദൃശ്യത്തിൽ നമ്പർ പ്ലേറ്റ് വ്യക്തമല്ലായിരുന്നു. നേരത്തെയും സമാന രീതിയിൽ ഡ്രൈവിംഗ് പഠിക്കുന്നതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
No comments
Post a Comment