പുലര്‍ച്ചെ രണ്ട് മണിക്കും നഗരം ശുചീകരിക്കുന്ന തൊഴിലാളികള്‍ക്ക് ‘ബിഗ് സല്യൂട്ട്’: മന്ത്രി പി എ മുഹമ്മദ് റിയാസ്
പുലര്‍ച്ചെ രണ്ട് മണി സമയത്തും തിരുവനന്തപുരം നഗരം ശുചീകരിക്കുന്ന തൊഴിലാളികള്‍ക്ക് ‘ബിഗ് സല്യൂട്ട്’ നല്‍കി മന്ത്രി പി എ മുഹമ്മദ് റിയാസ്. ഫേസ്ബുക്കിലൂടെയാണ് അര്‍ധരാത്രി കഴിഞ്ഞും തങ്ങളുടെ ജോലിയോട് ആത്മാര്‍ഥത കാണിക്കുന്ന തൊഴിലാളികളെ മന്ത്രി അഭിനന്ദിച്ചത്.പുലര്‍ച്ചെ രണ്ട് മണി സമയത്തും നഗരം ശുചീകരിക്കുന്ന തൊഴിലാളികള്‍ക്ക് നല്‍കാം BIG SALUTE. രാവിലെ മുതല്‍ കേരളീയം കാണാനായി തിരുവനന്തപുരം നഗരത്തില്‍ ജനസാഗരമാണ്. അര്‍ദ്ധരാത്രി കഴിഞ്ഞും ജനങ്ങള്‍ നഗരത്തില്‍ തന്നെ ആഘോഷത്തില്‍ ഏര്‍പ്പെടുന്നു. ഈ സമയത്ത് നഗരം ശുചിയായി നിലനിര്‍ത്താന്‍ തദ്ദേശ സ്വയംഭരണ വകുപ്പും തിരുവനന്തപുരം നഗരസഭയും നടത്തുന്ന പ്രത്യേക പ്രവര്‍ത്തനങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ജനത്തിരക്ക് കുറയുന്ന പുലര്‍ച്ചെ രണ്ട് മണി മുതലാണ് ശുചീകരണ തൊഴിലാളികള്‍ അവരുടെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്
No comments
Post a Comment