Header Ads

  • Breaking News

    ഗാസയിൽ ദിവസേനെ നാലുമണിക്കൂർ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചു: അമേരിക്ക





    ഗാസയിൽ ദിവസേനെ നാലുമണിക്കൂർ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചെന്ന് യുഎസ്. പലസ്തീനികൾക്ക് ​ ഗാസ വിട്ടുപോകാനാണ് ഇളവ് അനുവദിച്ചിരിക്കുന്നതെന്നാണ് യു എസിന്റെ വിശദീകരണം. ​ ഗാസയുടെ വടക്കൻ മേഖലയിലായിരിക്കും നാലുമണിക്കൂർ വെടിനിർത്തൽ പാലിക്കുക. സൈനിക നടപടികൾ എപ്പോൾ നിർത്തിവയ്ക്കുമെന്ന് ഓരോ ദിവസവും ഇസ്രയേൽ വെടിനിർത്തലിന് മൂന്ന് മണിക്കൂർ മുൻപ് അറിയിക്കുമെന്നാണ് അമേരിക്ക പറഞ്ഞിരിക്കുന്നത്. ​ ഗാസയിലേക്ക് മാനുഷിക സഹായം ഉൾപ്പെടെ എത്തിക്കുന്നതിനാണ് അയവില്ലാതെ തുടരുകയായിരുന്ന യുദ്ധത്തിന് ഇപ്പോൾ നേരിയ ശമനമുണ്ടാകുമെന്ന് അമേരിക്ക അറിയിച്ചിരിക്കുന്നത് അതേസമയം വെസ്റ്റ്ബാങ്കിൽ ഉൾപ്പെടെ സൈനിക നടപടികൾ കടുപ്പിക്കുകയാണ് ഇസ്രയേൽ. ജെനിൻ ന​ഗരത്തിൽ 18 പലസ്തീനികൾ കൊല്ലപ്പെട്ടു. ​ ഗാസയ്ക്ക് ശേഷം യുദ്ധത്തിന്റെ രണ്ടാമത്തെ ഹോട്ട്സ്പോട്ടായി വെസ്റ്റ് ബാങ്കിലെ ജനിൻ മാറുന്നതായി ജെറുസലേമിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു. ജെനിൻ ന​ഗരത്തിലെ അഭയാർത്ഥി ക്യാമ്പുകൾ ഉൾപ്പെടെ ലക്ഷ്യം വച്ചാണ് ഇസ്രയേൽ ആക്രമണം കടുപ്പിക്കുന്നത്. ഗാസയിൽ ഇതുവരെ ഇസ്രയേൽ ആക്രമണത്തിൽ മരിച്ചത് 10812 മനുഷ്യരാണ്.​ ഗാസ സിറ്റിയുടെ തൊട്ടടുത്ത് നിന്നാണ് ഇസ്രയേൽ സൈന്യവും ഹമാസും പോരാടുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സൈന്യം ​ ഗാസ ന​ഗരത്തിന്റെ ഹൃദയഭാ​ഗത്ത് പ്രവേശിച്ചതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു

    No comments

    Post Top Ad

    Post Bottom Ad