നാദാപുരത്ത് യുവതിയുടെ കൈ യുവാവ് കടിച്ച് മുറിച്ചതായി പരാതി
നാദാപുരത്ത് യുവാവ് യുവതിയുടെ കൈ കടിച്ചു മുറിച്ചതായി പരാതി. വിഷ്ണുമംഗലം സ്വദേശിയായ വലിയപറമ്പത്ത് ബിനുവിനെതിരെയാണ് അയൽവാസിയായ യുവതി നാദാപുരം പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ഇന്നലെ വിഷ്ണുമംഗലത്തെ യുവതിയുടെ വീട്ടിലെത്തിയ യുവാവ് കൈ കടിച്ചു പറിക്കുകയും മർദ്ദിക്കുകയും ചെയ്യുകയായിരുന്നു. അക്രമത്തിൽ പരിക്കേറ്റ യുവതി നാദാപുരം ആശുപത്രിയിൽ ചികിത്സ തേടി. കഴുത്തിന് പിടിച്ചു തള്ളിയതായും മുഖത്തു മാന്തിയതായും യുവതി പരാതിയിൽ പറയുന്നു. അതുപോലെ കഴിഞ്ഞ കുറച്ചുദിവസമായി ഇയാൾ ശല്യം ചെയ്തതായും യുവതി പറഞ്ഞു. ഇന്നലെ കാലത്ത് യുവാവിന്റെ വീട്ടുകാരോട് പരാതി പറഞ്ഞതിന്റെ പ്രതികാരം തീർക്കാനാണ് വൈകീട്ട് ആക്രമണം നടത്തിയതെന്നും യുവതി പറഞ്ഞു.
No comments
Post a Comment