പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് കാലാവധി; കേന്ദ്രം നല്‍കിയ 12 മാസം തുടരും
ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ (ഭാരത് സ്റ്റേജ്-4) പുക പരിശോധന കാലാവധി ആറ് മാസമായി ചുരുക്കിയ സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി റദ്ദാക്കി.കേന്ദ്ര സര്‍ക്കാര്‍ 12 മാസം അനുവദിച്ചിരുന്നത് മന്ത്രി ആന്റണി രാജുവാണ് ആറ് മാസമായി കുറച്ചത്. പുക പരിശോധന കേന്ദ്രങ്ങളുടെ നടത്തിപ്പുകാര്‍ നല്‍കിയ നിവേദനം പരിഗണിച്ചായിരുന്നു നടപടി.അഞ്ചരലക്ഷം വാഹനങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. 80 രൂപയാണ് ഒരു തവണ സര്‍ട്ടിഫിക്കറ്റിന് നല്‍കേണ്ടത്. കാലാവധി കുറയ്ക്കുന്നത് കേന്ദ്ര നിയമത്തിന് വിരുദ്ധമാണെന്ന റിപ്പോര്‍ട്ടാണ് ഗതാഗത സെക്രട്ടറി ബിജു പ്രഭാകറും, ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ് ശ്രീജിത്തും നല്‍കിയത്2022 ഓഗസ്റ്റിലാണ് കാലാവധി കുറച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്
No comments
Post a Comment