Header Ads

  • Breaking News

    ഒക്ടോബർ 13 ന് ചേർന്ന യോഗതീരുമാനങ്ങൾ നടപ്പാക്കാതെ നഗരസഭ. പാനൂരിലെ ട്രാഫിക്ക് പരിഷ്ക്കരണം കടലാസിൽ തന്നെ.


    പാനൂർ നഗരത്തിൽ ട്രാഫിക്ക് പരിഷ്ക്കരണത്തിന് കഴിഞ്ഞ ഒക്ടോബർ 13 ന് ചേർന്ന യോഗതീരുമാനങ്ങളിൽ ഒന്നും നടപ്പാക്കാതെ ട്രാഫിക്ക് റെഗുലേറ്ററി കമ്മറ്റി. 13ന് മണിക്കൂറുകൾ നീണ്ട യോഗത്തിനു ശേഷം ജംഗ്ഷനിലെ ട്രാഫിക്ക് സിഗ്നൽ സംവിധാനത്തിൽ അപാകമുണ്ടെങ്കിൽ സമയക്രമീകരണത്തിൽ അടക്കം കെൽട്രോണുമായി ആലോചിച്ച് തീരുമാനമുണ്ടാകുമെന്ന് അറിയിച്ചിരുന്നു. അതോടൊപ്പം ജംഗ്ഷനിൽ നിന്നും തലശേരി റൂട്ടിലേക്ക് വാഹനങ്ങൾ കടന്നു പോകാൻ പ്രയാസമായതിനാൽ പൊതുമരാമത്ത് വകുപ്പിന് റോഡ് വീതിയാക്കാൻ തുക വകയിരുത്തുമെന്നും യോഗത്തിൽ ധാരണയായിരുന്നു. നഗരത്തിലെ റിംഗ് റോഡുകളുടെ നവീകരണമായിരുന്നു മറ്റൊരു തീരുമാനം.എന്നാൽ ഗതാഗത തടസം നീക്കാൻ ഉതകുന്ന ഒരു നടപടിയും അധികൃതർ കൈകൊണ്ടില്ല എന്നതാണ് യാഥാർത്ഥ്യം. ട്രാഫിക്ക് സിഗ്നൽ സംവിധാനം അശാസ്ത്രീയമാണെന്ന് ഒരു വിഭാഗം വ്യാപാരികളും മോട്ടോർ തൊഴിലാളികളും ആരോപണം ഉന്നയിക്കുന്നുണ്ട്. 13ന് ഇരുന്ന യോഗത്തിൽ നഗരസഭ ചെയർമാൻ,പോലീസ് ഉദ്യോഗസ്ഥർ, നഗരസഭ സുപ്രണ്ട്, കൗൺസിലർമാർ, രാഷ്ട്രീയ ട്രേഡ് യൂണിയൻ നേതാക്കൾ തുടങ്ങി നിരവധി പേർ പങ്കെടുത്തിരുന്നു.യോഗം കഴിഞ്ഞ് രണ്ട് മാസത്തോട് അടുക്കുമ്പോഴും ട്രാഫിക്ക് പ്രശ്നങ്ങൾക്ക് പാനൂരിൽ ഒരു പരിഹാരവും കാണാതെ അധികൃതർ ഇരുട്ടിൽ തപ്പുകയാണ്.

    No comments

    Post Top Ad

    Post Bottom Ad