Header Ads

  • Breaking News

    തലശ്ശേരിയിൽ വൻ ഹാൻസ് വേട്ട; 15300 ഓളം പാക്കറ്റുകളിലായി 400 കിലോ ഹാൻസ് പിടികൂടി



    ഫരീദാബാദില്‍ നിന്നും കൊറിയര്‍ പാര്‍സലില്‍ അയച്ച 400 കിലോയോളം ഹാന്‍സ് എക്‌സൈസ് പിടികൂടി. കണ്ണൂര്‍ എക്‌സൈസ് ഇന്റലിജെന്‍സ് ബ്യൂറോയിലെ പ്രി ഓഫീസര്‍ സുകേഷ് വണ്ടിച്ചാലിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ഇല്ലിക്കുന്ന് ബദരിയ മസ്ജിദിന് സമീപം യാസിന്‍ എന്ന വാടക വീട്ടില്‍ വച്ചാണ് ഹാന്‍സ് പിടികൂടിയത്.

    കൂത്തുപറമ്പ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജേഷ് . എകെയുടെ നേതൃത്തിലുള്ള പാര്‍ട്ടിയും കണ്ണൂര്‍ ഇന്റലിജന്‍സ് ബ്യൂറോ ഇന്‍സ്‌പെക്ടര്‍ പ്രമോദ് കെ പി യുടെ നേതൃത്ത്വത്തിലുള്ള പാര്‍ട്ടിയും ചേര്‍ന്നാണ് പരിശോധന നടത്തിയത്.ഇല്ലിക്കുന്ന് സ്വദേശികളായ റഷ്ബാന്‍, മുഹമ്മദ് സഫ്വാന്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു.പരിശോധനയില്‍ വനം വന്യജീവി സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട സംശയകരമായ വസ്തു കസ്റ്റഡിയിലെടുത്ത് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറുന്നതിന് ബന്തവസ്സിലെടുത്തു.

    പാര്‍ട്ടിയില്‍ ഐ ബി പ്രി . ഓഫീസര്‍ മാരായ സുകേഷ് വണ്ടി ചാലില്‍, അബ്ദുള്‍ നിസാര്‍ ,സുധീര്‍ , ഷാജി സി പി , ഷജിത്ത് എന്നിവരും കൂത്തുപറമ്പ് സര്‍ക്കിളിലെ പ്രിവന്റ്‌റീവ് ഓഫീസര്‍മാരായ പ്രമോദന്‍ പി , ഷാജി. യു , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രജീഷ് കോട്ടായി , വിഷ്ണു എന്‍.സി,ബിനീഷ്. എ. എം, ജിജീഷ് ചെറുവായി ഡ്രൈവര്‍ ലതീഷ് ചന്ദ്രന്‍ എന്നിവരും ഉണ്ടായിരുന്നു. ജില്ലയിലെ കൊറിയര്‍ സ്ഥാപനങ്ങളില്‍ ശക്തമായ പരിശോധന നടത്താന്‍ തീരുമാനിച്ചു. വിപണിയില്‍ ഏഴ് ലക്ഷം രൂപ വരുന്ന ഹാന്‍സാണ് പിടി കൂടിയത്

    No comments

    Post Top Ad

    Post Bottom Ad