ജനുവരിയിലെ വൈദ്യുതി ബില്ലിലും 19 പൈസ സർചാർജ്; ഉത്തരവിറങ്ങി.
ജനുവരിയിലെ വൈദ്യുതി ബില്ലിലും 19 പൈസ സർചാർജ് ഉണ്ടാകും. നവംബറിൽ വൈദ്യുതി വാങ്ങാൻ അധികമായി ചെലവഴിച്ച പണം തിരിച്ചുപിടിക്കാനാണ് ജനുവരിയിൽ സർചാർജ് ഈടാക്കുന്നത്.
കെഎസ്ഇബി നേരിട്ട് 10 പൈസ സർചാർജ് ചുമത്തി ഉത്തരവിറങ്ങി.
നേരത്തെ റെഗുലേറ്ററി കമ്മിഷൻ 9 പൈസ അനുവദിച്ചിരുന്നു. ഈ രണ്ടു തുകയും ചേർത്താണ് 19 പൈസ. ഈ മാസവും 19 പൈസ
ഈടാക്കിയിരുന്നു. പ്രതിമാസ ബില്ലിലും ദ്വൈമാസ ബില്ലിലും ഇതുബാധകമാണ്.
No comments
Post a Comment