Header Ads

  • Breaking News

    സൗജന്യമായി ആധാർ അപ്ഡേറ്റ് ചെയ്യാൻ ഇനി 2 ദിവസം കൂടി


    ആധാർ കാർഡിലെ വിവരങ്ങൾ സൗജന്യമായി പുതുക്കാനുള്ള സമയപരിധി അവസാനിക്കാൻ ഇനി ബാക്കിയുള്ളത് 2 ദിവസങ്ങൾ മാത്രം. 10 വർഷത്തിനുള്ളിൽ ഒരിക്കൽപോലും ആധാറിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാത്തവർക്ക് ഈ സൗജന്യ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ആധാറിലെ വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്താനാണ് യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ വിവരങ്ങൾ പുതുക്കാൻ നിർദ്ദേശം നൽകിയത്. 2023 ഡിസംബർ 14 വരെയാണ് പൗരന്മാർക്ക് സൗജന്യമായി ആധാർ വിവരങ്ങൾ പുതുക്കാൻ കഴിയുക.

    ഓൺലൈനിലൂടെ വിവരങ്ങൾ പുതുക്കുമ്പോൾ മാത്രമാണ് സൗജന്യ സേവനം ലഭിക്കുകയുള്ളൂ. ആധാർ കേന്ദ്രത്തിലെത്തി ഓഫ്‌ലൈനായാണ് വിവരങ്ങൾ പുതുക്കുന്നതെങ്കിൽ 50 രൂപ ഫീസ് നൽകേണ്ടതാണ്. പേര്, ജനനത്തീയതി, വിലാസം തുടങ്ങിയ ജനസംഖ്യാപരമായ വിവരങ്ങളാണ് തിരുത്താൻ കഴിയുക. അതേസമയം, ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെങ്കിൽ ആധാർ കേന്ദ്രത്തിൽ പോകേണ്ടിവരും. സൗജന്യമായി ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടത് എങ്ങനെയെന്ന് അറിയാം.

    1: https://myaadhaar.uidai.gov.in/ എന്നതിൽ ലോഗിൻ ചെയ്യുക

    2: ‘ഡോക്യുമെന്റ് അപ്ഡേറ്റ്’ ഓപ്ഷൻ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ നിലവിലുള്ള വിശദാംശങ്ങൾ പ്രദർശിപ്പിക്കും.

    3: വിശദാംശങ്ങൾ പരിശോധിച്ച് അടുത്ത ഹൈപ്പർലിങ്കിൽ ക്ലിക്ക് ചെയ്യുക.

    4: ഡ്രോപ്പ്ഡൗൺ ലിസ്റ്റിൽ നിന്ന് ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് ഡോക്യുമെന്റുകളുടെ തെളിവ് എന്നിവ തിരഞ്ഞെടുക്കുക.

    5: സ്‌കാൻ ചെയ്‌ത പകർപ്പുകൾ അപ്‌ലോഡ് ചെയ്‌ത് വിവരങ്ങൾ അപ്ഡേറ്റ് ആയോ എന്ന് ഉറപ്പുവരുത്തുക.

    No comments

    Post Top Ad

    Post Bottom Ad