Header Ads

  • Breaking News

    5 മാസമായി പെന്‍ഷന്‍ ലഭിക്കുന്നില്ല’; സര്‍ക്കാരിനെതിരെ മറിയക്കുട്ടി ഹൈക്കോടതിയില്‍



    അഞ്ചുമാസമായി പെന്‍ഷന്‍ ലഭിക്കുന്നില്ലെന്ന് കാണിച്ച് സര്‍ക്കാരിനെതിരെ മറിയക്കുട്ടി ഹൈക്കോടതിയെ സമീപിച്ചു. അഞ്ച് മാസമായി വിധവ പെൻഷൻ ലഭിക്കുന്നില്ല. ജൂലൈ മാസത്തിലെ പെന്‍ഷനാണ് ഇതുവരെ ലഭിച്ചത്. മാസാമാസം ലഭിക്കുന്ന 1600 രൂപയില്‍നിന്നാണ് മരുന്നുൾപ്പെടെയുള്ള അവശ്യസാധനങ്ങൾ വാങ്ങിയിരുന്നത്.പെന്‍ഷന്‍ മുടങ്ങിയതിനാല്‍ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണെന്നും മറിയക്കുട്ടി ഹർജിയില്‍ പറയുന്നു.മറിയക്കുട്ടിയുടെ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെയും അടിമാലി പഞ്ചായത്തിന്‍റെയും വിശദീകരണം തേടി. ഹർജി മറ്റന്നാൾ വീണ്ടും പരിഗണിക്കും. കേന്ദ്ര വിഹിതം ലഭിച്ചില്ലെങ്കിൽ സംസ്ഥാനത്തിന് പണം നൽകാൻ കേന്ദ്രത്തോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.മുടക്കിടക്കുന്ന പെന്‍ഷന്‍ മുഴുവന്‍ ലഭ്യമാക്കാന്‍ കോടതി ഇടപെടണമെന്നും ഹർജിയിലുണ്ട്. ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെയും അടിമാലി പഞ്ചായത്തിന്റെയും വിശദീകരണം തേടി. വ്യാഴാഴ്ച ഹർജി വീണ്ടും പരിഗണിക്കും.മാസങ്ങളായി പെൻഷൻ മുടങ്ങിയതിനെ തുടർന്ന് അടിമാലിയിൽ വയോധികരായ അന്നക്കുട്ടിയും മറിയക്കുട്ടിയും മണ്‍ചട്ടിയുമായി ഭിക്ഷ യാചിച്ച് തെരുവിലേക്ക് ഇറങ്ങി സമരം ചെയ്തിരുന്നു. മരുന്നിനും ഉപജീവനത്തിനും വേണ്ടിയാണ് ഇവർ ഭിക്ഷ യാചിച്ചത്. വാർത്തയ്ക്ക് പിന്നാലെ അടിമാലി സര്‍വീസ് സഹകരണ ബാങ്ക് അധികൃതര്‍ നേരിട്ടെത്തി ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കിയിരുന്നു

    No comments

    Post Top Ad

    Post Bottom Ad