ഗാർഹിക പീഡനം ; 80% കേസുകളും കേരളത്തിൽ
ന്യൂഡൽഹി :- 2005 ലെ ഗാർഹിക പീഡന നിരോധന നിയമപ്രകാരം കഴിഞ്ഞ വർഷം രാജ്യത്ത് ഏറ്റവുമധികം കേസുകൾ രെജിസ്‌റ്റർ ചെയ്‌തത് കേരളത്തിൽ. 376 കേസുകൾ. രാജ്യമാകെ 473 കേസുകൾ മാത്രമാണു രെജിസ്‌റ്റർ ചെയ്‌തത്. കേരളം കഴിഞ്ഞാൽ ജാർഖണ്ഡ് (67), മധ്യപ്രദേശ് (10) എന്നീ സംസ്‌ഥാനങ്ങളാണു പട്ടികയിലുള്ളത്. മറ്റ് പല സംസ്ഥാനങ്ങളിൽ ഒന്നോ രണ്ടോ കേസാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. നിയമത്തെക്കു റിച്ചുള്ള പരിജ്‌ഞാനമില്ലായ്‌മ ആകാം മറ്റു സംസ്ഥാനങ്ങളിൽ ഈ വകുപ്പ് അനുസരിച്ചുള്ള കേസുകൾ കുറയാൻ കാരണം. ഭർത്താവിന്റെയോ ഭർതൃകുടുംബത്തിൻ്റെ ക്രൂരതയുമായി ബന്ധപ്പെട്ട് 5,094 കേസുകൾ കേരളത്തിൽ റജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. നാഷനൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ (എൻ സിആർബി) റിപ്പോർട്ടുകളിലാണു വിവരങ്ങളുള്ളത്.
രാത്രിയിൽ നടക്കുന്ന വാഹനാപകടങ്ങളിൽ കേരളം മൂന്നാമത്. വൈകിട്ട് 6 മുതൽ 9 വരെയുള്ള സമയത്ത് കേരളത്തിൽ 9,089 അപകടങ്ങളാണ് നടന്നത്. രാജ്യമാകെയുള്ള അപകടങ്ങളിൽ ഏറിയ പങ്കും ഈ സമയത്താണ് നടന്നിട്ടുള്ളത്. തമിഴ്‌നാട്, മധ്യപ്രദേശ് എന്നിവയാണ് പട്ടികയിലാദ്യം. 2021നെ അപേക്ഷിച്ച് അപകടങ്ങളിൽ ഏറ്റവും കൂടുതൽ വർധനയുണ്ടായ മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. 2021 ൽ 33,051 ആയിരുന്നു, 2022 ൽ 43,970, 2022 ൽ 4,696 പേർ മരിച്ചു.
രാജ്യമാകെയുള്ള അപകടങ്ങളിൽ 45.5 ശതമാനവും ഇരുചക്രവാഹനങ്ങൾ ഉൾപ്പെട്ടതാണ്. രാജ്യത്തെ ദേശീയപാതകളിൽ ഓരോ 100 കിലോമീറ്ററിലും 45 പേർ വാഹനാപകടത്തിൽ മരിക്കുന്നുവെന്നാണു കണക്ക്.
No comments
Post a Comment