കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട; 97 ലക്ഷത്തിന്റെ സ്വർണം പിടികൂടി
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. അബുദാബിയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ഷഫാദി(29)ൽ നിന്ന് 97.72 ലക്ഷംവില വരുന്ന 1571 ഗ്രാം സ്വർണം പിടികൂടി. കണ്ണൂർ കസ്റ്റംസ് പ്രിവന്റീവ് ഡിവഷൻ ഉദ്യോഗസ്ഥരാണ് സ്വർണം പിടികൂടിയത്. 26ന് ഉച്ചയ്ക്ക് അബുദാബിയിൽ നിന്നും ഐഎക്സ് 718 എയർ ഇന്ത്യ എക്സ‌്പ്രസ് വിമാനത്തിൽ കണ്ണൂരിലെത്തിയ യാത്രക്കാരൻ 1765 ഗ്രാം സ്വർണമിശ്രിതം ആറ് ക്യാപ്സളുകളിലാക്കി ശരീരത്തിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചുവച്ചാണ് കടത്താൻ ശ്രമിച്ചത്.
സ്വർണ മിശ്രിതത്തിൽ നിന്നാണ് 1571ഗ്രാം സ്വർണ്ണം വേർതിരിച്ചെടുത്തത്. കസ്റ്റംസ് അസ്സിസ്റ്റന്റ് കമ്മിഷണർ ഇ വികാസ്, സി മനോജ് കുമാർ, സൂപ്രണ്ടുമാരായ പി.കെ.ഹരിദാസൻ, എൻ.സി. പ്രശാന്ത്, ഹെഡ് ഹവൽദാർ ബാലൻ കുനിയിൽ, ഡ്രൈവർ കെ.വി. സജിത്ത്, ബെന്നി തോമസ് എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.
No comments
Post a Comment