Header Ads

  • Breaking News

    കേരളത്തിൽ ആരോഗ്യപ്രവർത്തന രംഗത്തുള്ളവർക്ക് ഭയമില്ലാതെ ജോലി ചെയ്യാനുള്ള അന്തരീക്ഷം ഉറപ്പാക്കാൻ സർക്കാരിന് കഴിഞ്ഞു; മുഖ്യമന്ത്രി


    സംസ്ഥാനത്ത് ഡോക്ടർമാർക്കും മറ്റ്‌ ആരോഗ്യ പ്രവർത്തകർക്കും ഭയമില്ലാതെ കർത്തവ്യ നിർവഹണത്തിന്‌ കഴിയുന്ന സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കാൻ സർക്കാറിന് കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ 98-ാമത്‌ ദേശീയ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്‌ നിയമപ്രകാരം 50 കിടക്കകൾക്ക്‌ ഒരു ഡോക്ടർക്ക്‌ എന്നതിൽ ഇളവ്‌ വേണമെന്ന ആവശ്യം സർക്കാർ പരിശോധിക്കാമെന്നും ഈ വിഷയത്തിൽ ചർച്ച നടത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു.ആരോ​ഗ്യ പ്രവർത്തകരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ നിയമ വ്യവസ്ഥകൾ ശക്തമാക്കിയ സംസ്ഥാനമാണ് കേരളം. അതിനായി കേരള ഹെൽത്ത് കെയർ സർവീസസ് പേഴ്സൺസ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷൻസ് നിയമം 2023 ഭേദഗതി ചെയ്തു. 2016ന് ശേഷം കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിന്‌ മുന്നിൽ നിരവധി വെല്ലുവിളികളുണ്ട്. ജീവിതശൈലി രോഗങ്ങൾ അതിൽ പ്രധാനമാണ്. ഇത്തരം രോഗങ്ങളുടെ കണക് ശേഖരിക്കാൻ ശൈലി അപ്പിന് സംസ്ഥാനം രൂപം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മികച്ച ഡോക്ടർമാർക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ മുഖ്യമന്ത്രി വിതരണം ചെയ്തു.

    No comments

    Post Top Ad

    Post Bottom Ad