Header Ads

  • Breaking News

    പഠിപ്പ് മുടക്കിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം: എസ്.എഫ്.ഐ - എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്




    തളിപ്പറമ്പ് : പഠിപ്പ്മുടക്കിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം; എസ് എഫ് ഐ-എം എസ് എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്.

    ഇന്നലെ എസ്എഫ്‌ഐ സംസ്ഥാന വ്യാപകമായി പഠിപ്പു മുടക്ക് സമരത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

    കുറുമാത്തൂരിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരായ അനുഗ്രഹ്, അഭിനവ് എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എംഎസ്എഫ് പ്രവര്‍ത്തകരായ ഫര്‍സാന്‍, റാഹില്‍, സാഹിദ്, അഫ്രാസ്, സാലിഹ് എന്നിവരുടെയും കണ്ടാലറിയുന്ന 15 പേര്‍ ക്കെതിരെയും കേസെടുത്തു.

    സമരത്തെ തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാളുമായി സംസാരിച്ച് ഓഫീസില്‍ നിന്നും പുറത്തിറങ്ങിയ സമയം എസ്എഫ്‌ഐ ഏരിയ കമ്മിറ്റി അംഗം അനുഗ്രഹിനെയും അഭിനവിനെയും, എസ്എഫ്‌ഐ ലോക്കല്‍ പ്രസിഡന്റ് ആര്യയേയും എംഎസ്എഫ് പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നെന്നാണ് എസ്എഫ്‌ഐയുടെ പരാതി.

    എസ്എഫ്‌ഐക്കാര്‍ നടത്തിയ സമരത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കുറുമാത്തൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും

    എംഎസ്എഫ് പ്രവര്‍ത്തകരായ മുഹമ്മദ് റാഹില്‍, മുഹമ്മദ് അലി, ഹാത്തിം, ഷഫ്‌നാസ് എന്നീ വിദ്യാര്‍ഥികളെ സ്‌കൂള്‍ വിട്ടുപോകുന്ന സമയത്ത് തളിപ്പറമ്പ് മെയിന്‍ റോഡുള്ള സിഐടിയു ഓഫീസിന് സമീപം കണ്ടാലറിയാവുന്ന അഞ്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമിച്ചതായാണ് എംഎസ്എഫ് പരാതി.

    No comments

    Post Top Ad

    Post Bottom Ad