ടിക്കറ്റ് നിരക്കുകളിൽ വർദ്ധനവ് നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കി പ്രവാസികൾ.
ക്രിസ്തുമസ്, പുതുവത്സര സീസണില്‍ വിമാന ടിക്കറ്റ് നിരക്കുകള്‍ കുതിച്ചുയര്‍ന്നതോടെ നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കി പ്രവാസികള്‍.
അവധി സീസണ്‍ മുതലെടുത്ത് ഭൂരിഭാഗം എയര്‍ലൈനുകളും നിരക്കുകള്‍ കുത്തനെ വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്നാണ് പ്രതിസന്ധി ഉടലെടുത്തത്. ഇതോടെ, നാട്ടിലേക്ക് തിരിച്ചെത്തുക എന്ന സ്വപ്നം മിക്ക പ്രവാസികളും ഉപേക്ഷിച്ചു. ഇക്കാലയളവില്‍ വിമാന ടിക്കറ്റ് നിരക്ക് ഏകദേശം നാലിരട്ടിയിലധികമാണ് ഉയര്‍ന്നിരിക്കുന്നത്.
ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമേ, അമേരിക്ക, യൂറോപ്പ് തുടങ്ങിയ ഇടങ്ങളില്‍ നിന്നും നാട്ടിലേക്ക് എത്തണമെങ്കില്‍ ലക്ഷങ്ങളാണ് ചെലവഴിക്കേണ്ടത്.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നാലംഗ കുടുംബത്തിന് നാട്ടിലേക്ക് എത്തണമെങ്കില്‍ ഏകദേശം രണ്ട് ലക്ഷം രൂപയോളമാണ് ചെലവ് വരുന്നത്. യുഎഇയിലേക്ക് ഒരുമാസം ഇന്ത്യയില്‍ നിന്ന് 2,60,000 പേര്‍ക്ക് യാത്ര ചെയ്യാനാകും. ഇത് നാല് ലക്ഷമാക്കി ഉയര്‍ത്തണമെന്ന് ഇതിനോടകം പ്രവാസികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവാസികള്‍ക്ക് പുറമേ, അന്തര്‍ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളും ദുരിതത്തിലാണ്. അവധി സീസണില്‍ മൂന്നിരട്ടിയിലധികം തുകയാണ് സ്വകാര്യബസുകള്‍ യാത്രക്കാരില്‍ നിന്നും ഈടാക്കുന്നത്. ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്ത് എത്താൻ ഏകദേശം 10000 രൂപയ്ക്കടുത്ത് ചെലവഴിക്കേണ്ട അവസ്ഥയാണ്.
No comments
Post a Comment