Header Ads

  • Breaking News

    അതിവേഗം കുതിച്ചുയർന്ന് ആദിത്യ, സ്വിസ് പേലോഡും പ്രവർത്തന സജ്ജമായി



    സൂര്യനിലെ രഹസ്യങ്ങൾ തേടിയുള്ള ഇന്ത്യയുടെ പേടകമായ ആദിത്യ എൽ 1 കൂടുതൽ പ്രവർത്തന സജ്ജമാകുന്നു. ഇത്തവണ പേടകത്തിലെ രണ്ടാമത്തെ ഉപകരണമാണ് മിഴി തുറന്നത്. ഐഎസ്ആർഒയുടെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾസ് എക്സ്പിരിമെന്റിലെ രണ്ടാം ഉപകരണമായ സോളാർ വിൻഡ് അയോൺ സ്പെട്രോമീറ്റർ മീറ്റർ-സ്വിസ് ആണ് പുതുതായി പ്രവർത്തന സജ്ജമായത്. കഴിഞ്ഞ മാസം സോളാർ അൾട്രാ വയലറ്റ് ഇമേജിംഗ് ടെലസ്കോപ്പ് പ്രവർത്തിച്ചു തുടങ്ങിയിരുന്നു. പ്രധാനമായും ഏഴ് ഉപകരണങ്ങളാണ് ആദിത്യയിൽ ഉള്ളത്. നിലവിൽ, രണ്ടെണ്ണം പ്രവർത്തിച്ചതോടെ, ബാക്കിയുള്ള അഞ്ചെണ്ണവും ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രവർത്തനക്ഷമമാകും. ഇതോടെ, സൂര്യന്റെ സമഗ്ര ചിത്രം ലഭിക്കുമെന്നാണ് സൂചന.

    സൗരവാത പ്രോട്ടോണുകളെയും ആൽഫ പാർട്ടിക്കിളുകളെയും കുറിച്ചാണ് സ്വിസ് പഠിക്കുന്നത്. ഇതിനായി 360 ഡിഗ്രിയിൽ വരെ വിവരങ്ങൾ ശേഖരിക്കുന്ന പ്രത്യേക സെൻസർ ഉണ്ട്. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലെഗ്രാഞ്ച് 1 പോയിന്റിലേക്കാണ് ആദിത്യ കുതിക്കുന്നത്. ഈ പോയിന്റിൽ നിന്നാണ് സൂര്യനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉപഗ്രഹം പഠിക്കുക. 15 കോടി കിലോമീറ്ററാണ് ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരം. അതിന്റെ ഒരു ശതമാനം മാത്രം അകലെയാണ് ലെഗ്രാഞ്ച് 1. ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വാകർഷണബലം തുല്യമായ 1 ബിന്ദുക്കളിൽ ഒന്നായ ലെഗ്രാഞ്ച് 1 പോയിന്റിൽ നിന്ന്, ആകാശ ഗോളങ്ങളുടെ നിഴൽ വീഴാതെ സൂര്യനെ കൃത്യമായി നിരീക്ഷിക്കാനാകും.

    No comments

    Post Top Ad

    Post Bottom Ad