Header Ads

  • Breaking News

    കാർ ചെമ്മീൻകെട്ടിലേക്ക് വീണു; യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു




    തളിപ്പറമ്പ് : വെള്ളിക്കീൽ ഇക്കോപാർക്കിലെ പുഴയോട് ചേർന്ന ചെമ്മീൻ കെട്ടിലേക്ക് കാർ നിയന്ത്രണം വിട്ടിറങ്ങി. അപകടത്തിൽപ്പെട്ട കാറിലെ യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്‌ച വൈകീട്ടായിരുന്നു സംഭവം. കുട്ടി ഉൾപ്പെടെ മൂന്ന് പേരാണ് കാറിലുണ്ടായത്.

    റോഡരികിൽ ചെമ്മീൻകെട്ടിലെ ആഴം കുറഞ്ഞ സ്ഥലത്തായിരുന്നു അപകടം. വെള്ളിക്കീലിൽ നിന്ന് തളിപ്പറമ്പിലേക്കുള്ള യാത്രക്കരാണ് കാറിൽ ഉണ്ടായിരുന്നത്. വാഹനം പിന്നീട് ക്രെയിന് ഉപയോഗിച്ച് കരയിലെത്തിച്ചു.

    No comments

    Post Top Ad

    Post Bottom Ad