പാക്കിസ്ഥാനിൽ സ്കൂളിന് സമീപം സ്‌ഫോടനം, നിരവധി കുട്ടികൾക്ക് പരിക്ക്
പാക്കിസ്ഥാനിലെ പെഷവാറിൽ സ്കൂളിന് സമീപം സ്‌ഫോടനം നടന്നതായി റിപ്പോർട്ട്. കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്. പൊലീസും രക്ഷാസംഘങ്ങളും സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.രാവിലെ 9:10 നാണ് സംഭവം. പെഷവാറിലെ വാർസക് റോഡിലെ സ്കൂളിന് സമീപമാണ് സ്‌ഫോടനമുണ്ടായതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഐ.ഇ.ഡി പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്.
പരിക്കേറ്റ അഞ്ച് പേരിൽ നാല് പേർ കുട്ടികളാണ്. 7 മുതൽ 10 വയസ്സ് വരെയാണ് ഇവരുടെ പ്രായം. കുട്ടികളിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. നേരത്തെ 2014ൽ താലിബാൻ ഭീകരർ പെഷവാർ നഗരത്തിലെ സൈനിക സ്കൂളിൽ ആക്രമണം നടത്തിയിരുന്നു. അന്ന് 132 കുട്ടികളടക്കം 140 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
No comments
Post a Comment