ശുചീകരണം നിലച്ച് പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ; മൂക്കുപൊത്തി യാത്രക്കാർ..
പഴയങ്ങാടി : റെയിൽവേ സ്റ്റേഷനിൽ ശുചീകരണം നിലച്ചതോടെ പ്ലാറ്റ്ഫോമിലും റെയിൽപാളത്തിലും മാലിന്യം കുമിഞ്ഞുകൂടുന്നു. ട്രെയിൻ കടന്ന് പോകുമ്പോൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ പ്ലാറ്റ്ഫോമിലേക്ക് വ്യാപിക്കുന്നു. യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.
ശുചീകരണത്തിനും മറ്റുമുള്ള വേതനം ലഭിക്കാത്തതാണ് ശുചീകരണം നിലയ്ക്കാൻ കാരണം.
ഒരു ആഴ്ചയായി ശുചീകരണം നടക്കാത്തത് കാരണം സ്റ്റേഷന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് തടസ്സം നേരിടുന്നുണ്ട്. ട്രെയിനിൽ നിന്ന് ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയുന്നതിനാൽ സ്റ്റേഷൻ പരിസരങ്ങളിൽ തെരുവ് നായ്ക്കളുടെ വിളയാട്ടവും ഉണ്ട്.
No comments
Post a Comment